മന്ത്രി ശിവന്‍കുട്ടിയുടെ ഇടപെടല്‍: വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ഫോണ്‍ എത്തിച്ച് എം എല്‍ എ

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഫോണ്‍ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി ജോസഫ് ഡോണ്‍. വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ഫോണില്ല എന്ന് അറിയിച്ചപ്പോള്‍ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു. സംഭവം ഇങ്ങനെ…

ഒരു ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായാണ് ചെല്ലാനം സ്വദേശിയായ ജോസഫ് ഡോണ്‍ പഠനത്തിനായി ഫോണ്‍ ഇല്ല എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മന്ത്രി അപ്പോള്‍ തന്നെ എംഎല്‍എ കെ ജെ മാക്‌സിയെ വിളിച്ച് ജോസഫ് ഡോണിന് ഫോണ്‍ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കി.

തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തന്നെ എംഎല്‍എ കെ ജെ മാക്‌സി, ജോസഫ് ഡോണിന്റെ വീട്ടിലെത്തി ഫോണ്‍ കൈമാറി. ഇക്കാര്യം എംഎല്‍എ കെജെ മാക്‌സി ഫേസ്ബുക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.

ഇക്കാര്യത്തില്‍ എംഎല്‍എ കെ ജെ മാക്‌സി നടത്തിയ സജീവ ഇടപെടലിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നന്ദി അറിയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News