വിയറ്റ്‌നാമില്‍ കണ്ടെത്തിയത് വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ് വൈറസിനെ; ഇത് കൂടുതല്‍ അപകടകാരി

വിയറ്റ്‌നാമില്‍ വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ് വൈറസ് വകേഭദം കണ്ടെത്തി. ഇന്ത്യ, യു.കെ കൊറോണ വൈറസ് വകഭേദങ്ങളുടെ സങ്കരയിനമാണ് ഇപ്പോള്‍ വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി നുയിന്‍ താന്‍ഹ് ലോങാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയ വിവരം അറിയിച്ചത്.

അതിവേഗം പടരുന്ന ഈ വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. വിയ്റ്റനാമില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിന് യു.കെയിലും ഇന്ത്യയിലും പടര്‍ന്ന വൈറസിന്റെ ചില സവിശേഷതകളുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. B.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്.

ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച വിയ്റ്റനാമില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവില്‍ 6,856 പേര്‍ക്കാണ് വിയ്റ്റനാമില്‍ കോവിഡ് ബാധിച്ചത്. 47 പേര്‍ രോഗം മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്നാമില്‍ നിലവില്‍ കേസുകള്‍ ഉയരുന്നതാണ് കാഴ്ച. ഈ വര്‍ഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനോടകം ഏഴ് കോവിഡ് വകഭേദങ്ങളില്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here