തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ പരാതി പ്രവാഹം

തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ പരാതി പ്രവാഹം. തോറ്റ സ്ഥാനാര്‍ഥികളും എം.എല്‍.എമാരും ഗ്രൂപ്പിന് അതീതമായി സമിതിക്ക് മുന്നില്‍ പരാതി നല്‍കി. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്നും നേതാക്കള്‍ പറഞ്ഞു.

പുതിയ കെ.പിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ നിലവിലെ തടസം തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ  അശോക് ചവാന്‍ സമതി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കണമെന്നതുമാത്രമാണ്.

അത് ലഭിച്ചുടന്‍ പുതിയ കെ.പിസിസി അധ്യക്ഷനെ എഐസിസി പ്രഖ്യാപിക്കും. ഗ്രൂപ്പു നേതാക്കള്‍ ഒന്നും സമിതിക്ക് മുന്നില്‍ മനസ് തുറന്നില്ലെങ്കിലും ര്ണ്ടാം നിര നേതാക്കളും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികളും അടക്കം നിരവധിപേരാണ് സമതിക്ക് മുന്നില്‍ പരാതികള്‍ അറിയിച്ചത്.

ഗ്രൂപ്പിന് അതീതമായി ചില എംഎല്‍എമാരും തങ്ങളുടെ പരാതികള്‍ സമിതിക്ക്  മുന്നില്‍വെച്ചു.  പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്നാണ് ഭൂരപക്ഷം നേതാക്കളുടെ ആവശ്യം. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം. രാഷ്ട്രീയ കാര്യ സമിതി മുതല്‍ ബൂത്ത് കമ്മിറ്റികള്‍ വരെ  പുനംസംഘടിപ്പിക്കണം.

ബഹുജന സംഘടനകളിലെ ഭാരവാഹിത്വത്തിലടക്കം തലമുറ മാറ്റം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. പുതിയ കെ.പിസിസി അധ്യക്ഷനെ നിശ്ചയിച്ചുടന്‍ സംഘടനാ പുനസംഘടനയിലേക്ക് പോകണമെന്ന നിര്‍ദേശം  അശോക് ചവാന്‍ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന.

എന്നാല്‍ സമിതി തന്നെ പ്രഹസനമെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളിലെ പലരും. അതുകൊണ്ട് തന്നെ അശോക് ചവാന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ എത്രകണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here