കെ.സുധാകരന്‍ അനുകൂലികളുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് അതൃപ്തി

കെ.സുധാകരന്‍ അനുകൂലികളുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് അതൃപ്തി. സമൂഹ മാധ്യമങ്ങളിലൂടെ മുതിര്‍ന്ന നേതാക്കളെ വ്യക്തിഹത്യ നടത്തുന്നതായി വിലയിരുത്തല്‍.

രാജീവ് ഗാന്ധി സ്മൃതിദിന കുറിപ്പിലും അണികള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി. സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ സുധാകരന്റെ അറിവോടെന്ന് ചില നേതാക്കള്‍ അശോക് ചവാന്‍ സമിതിയില്‍ പരാതിപ്പെട്ടു.

അധ്യക്ഷന്റെ കാര്യത്തില്‍ പ്രായ പരിധി മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് യുവ നേതാക്കള്‍ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന് പ്രായം 70ല്‍ താഴെ ആയിരിക്കണമെന്നാണ് യുവ നേതാക്കളുടെ അഭിപ്രായം.

പുതിയ ഫോര്‍മുലയും ഹൈക്കമാന്‍ഡ് പരിഗണനയിലുണ്ട്. കെ മുരളീധരനെ അധ്യക്ഷനാക്കി കെ സുധാകരനെ യുഡിഎഫ് കണ്‍വീനറാക്കുന്നതും പരിഗണനയിലാണ്. അങ്ങനെയെങ്കില്‍ പിടി തോമസ് വര്‍ക്കിങ് പ്രസിഡന്റ് ആകാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News