മിസോറാമിനെ ആശങ്കയിലാഴ്ത്തി ആഫ്രിക്കൻ പന്നിപ്പനി

കൊ‍വിഡ് പ്രതിസന്ധിക്കിടയില്‍ മിസോറാം ജനതയെ ആശങ്കയിലാഴ്ത്തി പന്നിപ്പനിയും. ഇതുവരെ നാലായിരത്തിലധികം പന്നികളാണ് ആഫ്രിക്കൻ പന്നിപ്പനി ബാധയെ തുടർന്ന് ചത്തത്. കർഷകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത് എന്നാണ് കണക്കുകൾ.

രണ്ട് മാസം മുൻപാണ് സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്. മാർച്ച് 12 ന് മിസോറാമിലെ ലംഗ്‌സെൻ ഗ്രാമത്തിലാണ് പന്നിപ്പനി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 4,650 പന്നികൾ ചത്തു. 18.60 കോടിയുടെ നഷ്ടമാണ് ഇതേ തുടർന്ന് കർഷകർക്ക് ഉണ്ടായത്. നിലവിൽ ഐസ്വാൾ, ലംഗേലി, മമിത്, സെർചിപ്, സിയാഹ, ലവംഗ്ട്‌ലായ്, ഖവ്‌സാവ്ൾ, എന്നീ ജില്ലകളിൽ പന്നിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പന്നിപ്പനി ബാധയെ തുടർന്ന് ശനിയാഴ്ച 40 പന്നികളാണ് സംസ്ഥാനത്ത് ചത്തത്. പന്നിപ്പനിബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ജാഗ്രതാ നിർദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News