വാക്‌സിന്‍ ചലഞ്ചിലേക്ക് പണം സ്വരൂപിക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങി പാട്ടുകള്‍ പാടി രണ്ട് കലാകാരന്മാര്‍

വാക്‌സിന്‍ ചലഞ്ചിലേക്ക് പണം സ്വരൂപിക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങി പാട്ട് പാടുകയാണ് രണ്ട് കലാകാരന്മാര്‍. ഗൃഹാങ്കണത്തിലേക്ക് ഒരു പാട്ട് യാത്ര എന്ന പേരിലാണ് വാക്‌സിന്‍ ചലഞ്ചിലേക്ക്ക്ക് വേറിട്ട രീതിയിലുള്ള പണം സമാഹരണം.

നാടിന്റെ നന്‍മയ്ക്കായി വീടുകള്‍ തോറും കയറിയിറങ്ങി പാട്ട് പാടുകയാണ് രണ്ട് ഗായകര്‍. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ രാഘവനും മഞ്ഞാങ്കരി സ്വദേശി വി എസ് മനോജും.

മഹാമാരിക്ക് എതിരെ നാട് ഒരുമിക്കുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ ഇവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ശ്യഹാങ്കണങ്ങളിലേക്കുള്ള പാട്ട് യാത്ര

വീടുകളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ സ്വരൂപിച്ച് അറുപതിനായിരം രൂപയോളം വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറി. മട്ടന്നൂര്‍ എം എല്‍ എ കെ കെ ശൈലജ ടീച്ചറേയാണ് തുക ഏല്‍പ്പിച്ചത്. ഇതിനോടകം 360 ല്‍ അധികം വീടുകളില്‍ ഗാനമേള അവതരിപ്പിച്ച് കഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here