കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കാതിരിക്കാന്‍ ഗ്രൂപ്പ് നേതാക്കളുടെ ചരടുവലി ശക്തം

കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കാതിരിക്കാന്‍ ഗ്രൂപ്പ് നേതാക്കളുടെ ചരടുവലി ശക്തം. സുധാകരനെതിരെ നേതാക്കള്‍ അശോക് ചവാന്‍ സമിതിയില്‍ വ്യാപക പരാതികള്‍ ഉന്നയിച്ചു. സോഷ്യല്‍ മീഡിയയില്‍ മുതിര്‍ന്ന നേതാക്കളെ അവഹേളിച്ചുകൊണ്ടുള്ള ക്യാംപെയിനുകള്‍ സുധാകരന്റെ അറിവോടെയെന്ന് നേതാക്കള്‍ ആരോപിച്ചു.

സുധാകരന്‍ അനുകൂലികളുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിനും കടുത്ത അതൃപ്തി. കെ മുരളീധരനെ അധ്യക്ഷനാക്കി സുധാകരനെ യുഡിഎഫ് കണ്‍വീണര്‍ ആക്കുന്നതും ഹൈക്കമാന്‍ഡ് പരിഗനിഗണിക്കുന്നു.

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരനെ സജീവമായി പരിഗണിക്കുന്നതിന്നിടെയാണ് അനുകൂലികളുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തി ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെ മുതിര്‍ന്ന നേതാക്കളെ വ്യക്തിഹത്യ നടത്തുന്നതിലാണ് നേതൃത്വത്തിന് അതൃപ്തി.

രാജീവ് ഗാന്ധി സ്മൃതിദിന കുറിപ്പിലും അണികള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി. അതേ സമയം സുധാകരനെ അധ്യക്ഷണക്കാതിരിക്കാന്‍ ഗ്രൂപ്പുകള്‍ ചാരടുവലി ശക്തമാക്കി. ഇത്തരം ക്യാമ്പയിനുകള്‍ സുധാകരന്റെ അറിവോടെയാണെന്നും നേതാക്കള്‍ പരത്തിപ്പെട്ടിട്ടുണ്ട്.

അതേസമയം പ്രായപരിധിയില്‍ ഇളവ് അനുവദിക്കരുതെന്ന് യുവ നേതാക്കള്‍ സമിതിക്ക് മുന്നില്‍ നിലപാട് ശക്തമാക്കി.കെ.പി സി സി പ്രസിഡന്റിന് 70 വയസില്‍ താഴെയും ഡി സി സി അധ്യക്ഷന്‍മാര്‍ക്ക് 60 ല്‍ താഴെയുമായിരിക്കണം പ്രായമെന്ന മാനദണ്ഡം പാലിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇതോടെ ഹൈക്കമാന്‍ഡ് പുതിയ ഫോര്‍മുലകളും പരിഗണിക്കുന്നു. സുധാകരനെ യു സി എഫ് കണ്‍വീനറാക്കി കെ മുരളീധരനെ കെപിസിസി അധ്യക്ഷനായി നിയമിക്കണമെന്ന ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെക്കുന്നത്.

അധ്യക്ഷനാകാന്‍ മുരളീധരനും സന്നദ്ധത അറിയിറിച്ചിട്ടുണ്ട്. ഇങ്ങനെയെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പി ടി തോമസിന് വര്‍ക്കിംഗ് പ്രസിഡന്റ് ആകാനാണ് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News