ലക്ഷദ്വീപിലെ ഓക്സിജൻ പ്ലാൻ്റ് സംബന്ധിച്ച കലക്ടറുടെ വാദം പൊളിയുന്നു

ലക്ഷദ്വീപിലെ ഓക്സിജൻ പ്ലാൻ്റ് സംബന്ധിച്ച കലക്ടറുടെ വാദം പൊളിയുന്നു. ഓക്സിജൻ പ്ലാൻ്റിന് ടെണ്ടർ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് പുറത്തുവന്നതോടെയാണ് കളക്ടറുടെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞത്. മൂന്ന് ഓക്സിജൻ പ്ലാൻ്റുകൾ നിലവിലുണ്ടന്നായിരുന്നു കലക്ടറുടെ വാദം. ഓക്സിജൻ പ്ലാൻ്റിൻ്റെ ഭാഗമായ എം ജി പി എസ് സിസ്റ്റത്തിന് ദ്വീപ് ഭരണകൂടം ടെണ്ടർ ക്ഷണിച്ചത് പോലും, കളക്ടറുടെ വാർത്താ സമ്മേളനത്തിന് ശേഷമാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.

കവരത്തി, അഗത്തി എന്നീ ആശുപത്രികളിൽ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിച്ചതായി ലക്ഷദ്വീപ് കളക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.ഈ മാസം 27 നാണ് കളക്ടറുടെ അവകാശവാദം വസ്തുതാ വിരുദ്ധമാണെന്ന് ദ്വീപ് നിവാസികൾ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കളക്ടറുടെ അവകാശവാദം പൊളിക്കുന്ന രേഖകൾ ഇതിനിടെ പുറത്തു വന്നു.

ആശുപത്രികളിലെ ഓക്സിജൻ പ്ലാൻ്റുമായി ബന്ധപ്പെട്ട എം ജി പി എസ് സിസ്റ്റത്തിനുള്ള ടെണ്ടർ നോട്ടീസാണ് പുറത്തുവന്നത്. ടെണ്ടർ ക്ഷണിച്ചത് മെയ് 28ന് ,അതായത് കളക്ടറുടെ വാർത്താ സമ്മേളനത്തിന്നും ഒരു ദിവസത്തിന് ശേഷം. 20 ദിവസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്ന് ടെണ്ടറിൽ നിഷ്കർഷിച്ചിട്ടുണ്ട്.

ടെണ്ടർ ക്ഷണിക്കുന്നതിന് മുൻപേ നിർമ്മാണം പൂർത്തിയായെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞ കളക്ടർ രേഖകൾ പുറത്തു വന്നതോടെ പ്രതിരോധത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News