കാപ്പാട് ബീച്ച് റോഡ് നവീകരണ നടപടികള്‍ സ്വീകരിക്കും ; മന്ത്രി മുഹമ്മദ് റിയാസ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച് റോഡ് സന്ദര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് തകര്‍ന്നത് കാപ്പാട് ടൂറിസം മേഖലയെ കൂടി ബാധിക്കുമെന്നും ബ്ലൂഫ്‌ലാഗ് ഡസ്റ്റിനേഷന്‍ പദവി ലഭിച്ച ടൂറിസം കേന്ദ്രമാണ് കാപ്പാട് ബീച്ചെന്നും റോഡ് നന്നാക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന് കീഴിലാണ് റോഡ്. ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്ത് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കൊയിലാണ്ടി എം എല്‍ എ ജമീല കാനത്തില്‍, ജില്ലാകലക്ടര്‍ ശ്രീറാം സാംബശിവറാവു, സി പി ഐ എം ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് മന്ത്രി കാപ്പാട് സന്ദര്‍ശനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News