തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്ച മുതല്‍ പൂര്‍ണമായും തുറക്കാന്‍ ധാരണ

ശക്തന്‍ ഉള്‍പ്പടെ  തൃശൂര്‍ നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ജില്ലയിലെ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ ,കെ രാജൻ, ആർ.ബിന്ദു എ  എന്നിവരുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൻ്റേതാണ് തീരുമാനം.

ചൊവ്വാഴ്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കാന്‍ യോഗത്തില്‍ തീരുമാനമായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുലർച്ചെ ഒന്ന് മുതൽ രാവിലെ എട്ട് വരെ വരെ മൊത്തവ്യാപര കടകൾക്കും രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ ചില്ലറ വ്യപാരശാലകൾ പ്രവർത്തിക്കാനുമാണ് അനുമതി.

ശക്തന് പുറമെ അരിയങ്ങാടി, ,നായരങ്ങാടി, ജയ്ഹിന്ദ്,  മത്സ്യ-മാംസ  മാര്‍ക്കറ്റുകളും തുറക്കും. പുലർച്ചെ ഒരു മണിമുതൽ രാവിലെ എട്ട് മണിവരെ പച്ചക്കറി മൊത്തവ്യാപാരവും

രാവിലെ എട്ട് മുതൽ 12 വരെ ചില്ലറ വ്യാപാരവും നടത്താം. മത്സ്യ-മാംസമാർക്കറ്റ് തിങ്കൾ, ബുധൻ ശനി ദിവസങ്ങളില്‍ പ്രവർത്തിക്കാനും യോഗത്തില്‍ തീരുമാനമായി.

വ്യാപാരികൾക്കും തൊഴിലാളികൾക്കും ആന്റിജൻ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.  കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യാപാരി സംഘടനകൾക്ക് യോഗം നിർദ്ദേശം നൽകി.

ആഴ്ചകളായി കടകൾ അടച്ചിട്ടതിനെ തുടർന്ന് വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു വ്യാപാരികൾ. പ്രതിഷേധത്തിലുമെത്തിയിരുന്നു. ഇതേ തുടർന്നാണ് മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര യോഗം ചേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here