മുന്‍ ഡി.ജി.പി. രാജ് ഗോപാല്‍ നാരായണ്‍ അന്തരിച്ചു

മുന്‍ ഡി.ജി.പി. രാജ് ഗോപാല്‍ നാരായണ്‍ (86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. , 1957 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

കോളിളക്കം സൃഷ്ടിച്ച രാജന്‍ കേസ് ഉള്‍പ്പെടെ അന്വേഷിച്ചത് മുന്‍ ഡി.ജി.പി. രാജ് ഗോപാല്‍ നാരായണ്‍ ആയിരുന്നു. കേരളത്തില്‍ ഐ.ജി., എ.ഡി.ജി.പി. തസ്തികകളിലും രാജ് ഗോപാല്‍ നാരായണ്‍ പ്രവര്‍ത്തിച്ചു.

സിഡ്കോയുടെ ചെയര്‍മാനും എം.ഡി.യുമായി 1993-ലാണ് വിരമിച്ചത്. രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനും അതിവിശിഷ്ട സേവനത്തിനുമുള്ള മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം മുന്‍ ഡി ജി പി രാജ് ഗോപാല്‍ നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here