ദ്വീപ് ജനതയെ ബന്ദികളാക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത് ; എളമരം കരീം

ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം.

ലക്ഷദ്വീപിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി കേരളത്തില്‍ നിന്നും സിപിഐഎം പ്രതിനിധികള്‍ ലക്ഷദ്വീപ് സന്ദര്‍ശത്തിന് അനുമതി ആരാഞ്ഞുകൊണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ യാത്ര ഏതുവിധേനെയും മുടക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആദ്യം മുതലേ ശ്രമിച്ചുകൊണ്ടിരുന്നതെന്നും എളമരം കരീം ഫേസ്ബുക്കില്‍ കുറിച്ചു.

ദ്വീപില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയുന്നതിനെ ഇവര്‍ ഭയപ്പെടുന്നു.കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട കുത്തകകള്‍ക്കും തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്കായി ദ്വീപിനെ യഥേഷ്ടം ഉപയോഗപ്പെടുത്താന്‍ വഴിയൊരുക്കുന്നതാണ് അവിടെ നടപ്പിലാക്കുന്ന ഓരോ പരിഷ്‌കാരങ്ങളും. ഇതിനെതിരെ ശക്തമായി പോരാടുന്ന ദ്വീപ് നിവാസികളെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനാണ് ശ്രമം.

ഇത്തരം നടപടികള്‍ക്കെതിരെ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വിശിഷ്യാ കേരളത്തില്‍ നിന്നും ഉയര്‍ന്ന വന്‍ ജനകീയ പ്രതിഷേധം സംഘപരിവാരത്തെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നും എളമരം കരീം കുറിച്ചു.

ഫലത്തില്‍ എംപിമാരുടെ സന്ദര്‍ശനം മുടക്കുക എന്ന ഉദ്ദേശം തന്നെയാണ് പ്രഫുല്‍ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്ററും ഭരണകൂടവും നടപ്പിലാക്കുന്നത്. ഈ നടപടിയില്‍ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദ്വീപ് നേരിട്ട് സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും.

എളമരം കരീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലക്ഷദ്വീപിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കീഴില്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്‌കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കാനും കേരളത്തില്‍ നിന്നുള്ള സിപിഐഎം എംപിമാരുടെ പ്രതിനിധി സംഘം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. ഞാനും, സഖാവ് വി. ശിവദാസന്‍, സഖാവ് എ. എം. ആരിഫ് എന്നിവരും ഉള്‍പ്പെടെയുള്ള സംഘത്തിന് ദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷയും സമര്‍പ്പിച്ചിരുന്നു.

ഈ യാത്ര ഏതുവിധേനെയും മുടക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആദ്യം മുതലേ ശ്രമിച്ചുകൊണ്ടിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഇപ്പോള്‍ ദ്വീപിലേക്കുള്ള യാത്ര അഭികാമ്യമല്ലെന്നും ഞങ്ങളുടെ യാത്ര പിന്നീടൊരുദിവസത്തേക്ക് മാറ്റിവെക്കണമെന്നും ആവശ്യപ്പെടുകൊണ്ട് ലക്ഷദ്വീപ് അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ ഔദ്യോഗിക അറിയിപ്പും ഇന്ന് ലഭിച്ചു. അതായത്, ദ്വീപില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയുന്നതിനെ ഇവര്‍ ഭയപ്പെടുന്നു. ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട കുത്തകകള്‍ക്കും തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്കായി ദ്വീപിനെ യഥേഷ്ടം ഉപയോഗപ്പെടുത്താന്‍ വഴിയൊരുക്കുന്നതാണ് അവിടെ നടപ്പിലാക്കുന്ന ഓരോ പരിഷ്‌കാരങ്ങളും. ഇതിനെതിരെ ശക്തമായി പോരാടുന്ന ദ്വീപ് നിവാസികളെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനാണ് ശ്രമം. ഇത്തരം നടപടികള്‍ക്കെതിരെ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വിശിഷ്യാ കേരളത്തില്‍ നിന്നും ഉയര്‍ന്ന വന്‍ ജനകീയ പ്രതിഷേധം സംഘപരിവാരത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതോടൊപ്പം എംപിമാരുടെ സന്ദര്‍ശനത്തിന്റെ ഫലമായി ദ്വീപിലെ സംഭവ വികാസങ്ങളുടെ യഥാര്‍ത്ഥ വസ്തുത രാജ്യം അറിയുമെന്നും അവയ്ക്ക് വന്‍ മാധ്യമ ശ്രദ്ധ കിട്ടുമെന്നും അവര്‍ ഭയപ്പെടുന്നു. അതിനാലാണ് ഞങ്ങളുടെ സന്ദര്‍ശനം വൈകിപ്പിക്കണം എന്ന അഭ്യര്‍ത്ഥന അവര്‍ മുന്നോട്ടുവെച്ചത്. ഫലത്തില്‍ എംപിമാരുടെ സന്ദര്‍ശനം മുടക്കുക എന്ന ഉദ്ദേശം തന്നെയാണ് പ്രഫുല്‍ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്ററും ഭരണകൂടവും നടപ്പിലാക്കുന്നത്. ഈ നടപടിയില്‍ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദ്വീപ് നേരിട്ട് സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News