ഭരണഘടന നല്‍കുന്ന പരിരക്ഷയാണ് ലക്ഷ ദ്വീപില്‍ തകര്‍ത്തു കൊണ്ടിരിക്കുന്നത്:പ്രതിഷേധിക്കണം :ജോൺ ബ്രിട്ടാസ് എം പി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.

കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപപ്പെടുന്നത് സാംസ്‌കാരികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട മേഖലകളെന്ന നിലയിലാണ്. ഭരണഘടന നല്‍കുന്ന ഈ പരിരക്ഷയാണ് ദ്വീപില്‍ തകര്‍ത്തു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും ജോൺ ബ്രിട്ടാസ് എം പി . ജിസിസി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ലക്ഷദ്വീപ് അരക്ഷിതമാക്കരുത്, പ്രവാസികള്‍ പ്രതികരിക്കുന്നു’ എന്ന ഓണ്‍ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിസിസി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ . ബഷീര്‍ വള്ളിക്കുന്ന് (സൗദി അറേബ്യ), സുരേഷ് വല്ലത്ത് (ഓസ്ട്രേലിയ), നൗഷാദ് കെ ടി (ബഹ്റൈന്‍), ടി വി ഹിക്മത്ത് (കുവൈത്ത്), കെ എന്‍ സുലൈമാന്‍ മദനി, മുജീബ് മദനി,ലക്ഷദ്വീപ് പാര്‍ലമെന്റ് അംഗം പി.പി. മുഹമ്മദ് ഫൈസല്‍,മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനന്‍,മുന്‍ എംഎല്‍എ വി.ടി. ബല്‍റാം,പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പാട്ട്,ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് എന്നിവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News