കൊടകര കുഴല്‍പ്പണ കേസ് പുറത്തായതോടെ ബിജെപിയും ആര്‍എസ്എസും അപമാനിക്കപ്പെട്ടു, ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണം ; കൃഷ്ണദാസ് പക്ഷം

കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക നീക്കവുമായി കൃഷ്ണദാസ് പക്ഷം ബിജെപി ദേശീയ നേതൃത്വത്തിന് കത്തയച്ചു. ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ ആവശ്യമുണ്ട്. അതേസമയം, കുഴല്‍പ്പണ കേസ് എങ്ങനെയും ഒതുക്കിത്തീര്‍ക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം.

കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനും സംശയത്തിന്റെ നിഴലിലേക്ക് എത്തിയതോടെയാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിര്‍ണായക നീക്കം. ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്താണെന്നും നടപടി എടുക്കാണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം..സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. കെ സുരേന്ദ്രന് ഹെലികോപ്റ്റര്‍ നല്‍കിയത് പോലും പണം കടത്താനാണെന്ന ആരോപണം ശക്തമാണ്.

കുഴല്‍പ്പണ കേസ് പുറത്തായതോടെ ബിജെപിയും ആര്‍എസ്എസും അപമാനിക്കപ്പെട്ടുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതോടോപ്പം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കും അവശ്യപ്പെടുന്നുണ്ട്. കുഴല്‍പ്പണകേസില്‍ സുരേന്ദ്രനെയും, മുരളീധരനെയും ഒതുക്കാനും സംസ്ഥാനത്തു കൂടുതല്‍ ശക്തമാകാനുമാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ശ്രമം. എന്നാല്‍ നിലവില്‍ ബിജെപി ദേശീയ നേതൃത്വം കുഴല്‍പ്പണകേസ് കൊടകര കേന്ദ്രീകരിച്ചു മാത്രം ഒതുക്കിത്തീര്‍ക്കാനാണ് ആഗ്രഹിക്കുന്നത്.

ശക്തമായ അന്വേഷണം മുന്നോട്ട് പോയാല്‍ ബിജെപി ദേശീയ നേതൃത്വം അടക്കം പ്രതിസന്ധിയിലാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. അതേ സമയം കൃഷ്ണദാസ് പക്ഷത്തിന്റെ ഇടപെടലോടെ വരും ദിവസങ്ങളില്‍ സംസ്ഥാന ബിജെപിയില്‍ വലിയ പൊട്ടിത്തെറികള്‍ ആകും ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News