കാലവർഷം നാളെ എത്തില്ല, വൈകുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇത്തവണ കാലവർഷം എത്താൻ വൈകും. ജൂൺ 3 ന് കാലവർഷം ആരംഭിക്കുമെന്നാണ് ഒടുവിലത്തെ കാലാവസ്ഥാ അറിയിപ്പ്.

നേരത്തെ മെയ് 31 ന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ 1 മുതൽ ക്രമേണ കൂടുതൽ ശക്തി പ്രാപിക്കുകയുള്ളു. ഇതിന്റെ ഫലമായി കേരളത്തിലെ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും കേന്ദ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel