കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി യുഡിഎഫ്; അനധികൃത യോഗത്തിനെതിരെ പരാതി

കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പാലക്കാട് കോട്ടോപ്പാടം പഞ്ചായത്ത് അനധികൃതമായി യോഗം ചേര്‍ന്നതായി പരാതി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മേഖലയിലാണ് പഞ്ചായത്ത്. ഇവിടെ ഭരണസമിതിയുടെ നേതൃത്വത്തില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് യോഗം നടന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണകക്ഷി ജനപ്രതിനിധികളെ മാത്രം വിളിച്ചാണ് യോഗം ചേര്‍ന്നത്.

എന്നാൽ , ഭരണസമിതിയിലില്ലാത്ത ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. അനധികൃതമായി യോഗം നടക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ യോഗം അവസാനിപ്പിച്ചു.

സംഭവത്തില്‍ ഡിവൈഎഫ്ഐ കോട്ടോപ്പാടം മേഖലാ കമ്മറ്റി മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here