‘അണ്‍ ലിമിറ്റഡ്’ ഇനി ഇല്ല: ഗൂഗിള്‍ ഫോട്ടോസ് ജൂണ്‍ മുതല്‍ ‘ലിമിറ്റഡാ’കും

ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്‌ഫോമില്‍ അണ്‍ലിമിറ്റഡ് ആയി ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം മെയ് 31ഓടെ ഗൂഗിള്‍ അവസാനിപ്പിക്കുന്നു. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്‌റ്റോര്‍ ചെയ്ത് വെയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത.

ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്‌ഫോം നല്‍കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്‌അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ​ഗൂ​ഗിള്‍ പ്രഖ്യാപിച്ചിരുന്നു.

ഇത് അനുസരിച്ച്‌ ജൂണ്‍ ഒന്ന് മുതല്‍ ​ഗൂ​ഗിള്‍ ഫോട്ടോസും ഗൂഗിള്‍ അനുവദിച്ചിട്ടുള്ള 15 ജി.ബി. ഫ്രീ സ്റ്റോറേജിന്റെ ഭാ​ഗമാകും. ഇതുവരെ ഗൂഗിള്‍ ഫോട്ടോസ് 15 ജിബി പരിധിയില്‍ അല്ലാത്തതിനാല്‍ എത്രവേണമെങ്കിലും ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാന്‍ കഴിയുമായിരുന്നു.

അധിക സ്പേസ് ആവശ്യമെങ്കില്‍ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബിയോ 210 രൂപയ്ക്ക് 200 ജിബിയോ എടുക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ള ഫോണുകളില്‍ ഈ പരിധി ബാധകമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ നഷ്ടപ്പെടില്ല. നിലവില്‍ ഫോണുകളില്‍ പലതും ഗൂഗിള്‍ ഫോട്ടോസ് ആപ്ലിക്കേഷനുള്ളതുകൊണ്ട് വരുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇതിലേക്ക് അപ്‍ലോഡ് ആകുന്നത് ഗൂഗിളിന് വലിയ സ്റ്റോറേജ് ബാധ്യതയാണ് സൃഷ്ടിക്കുന്നതാണ്. ഇതാണ് പുതിയ മാറ്റത്തിന് കാരണം. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്കു മാത്രം പ്രതിദിനം 43 ലക്ഷം ജിബി ഫയലുകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News