5 സ്റ്റെപ്പുകൾ :പ്രെഷർ കുക്കറിൽ ബിരിയാണി റെഡി

പ്രെഷർ കുക്കറിൽ തയ്യാറാക്കാം ബിരിയാണി

ബിരിയാണി എല്ലാവര്ക്കും ഇഷ്ട്ടമാണ്.പക്ഷെ സമയ നഷ്ട്ടം ഓർത്താണ് പലരും ബിരിയാണി ഉണ്ടാക്കാതെ പോകുന്നത്.സമയം അധികമെടുക്കാതെ ചിക്കൻ ബിരിയാണി ഉണ്ടാക്കാം.എങ്ങനെയാണെന്നല്ലേ?പ്രെഷർ കുക്കറിൽ തയ്യാറാക്കാം ബിരിയാണി.

ഒരു കിലോ ചിക്കൻ കൊണ്ട് ഉണ്ടാക്കാവുന്ന ബിരിയാണിയുടെ ചേരുവ അളവുകൾ താഴെ കുറിക്കുന്നു.പ്രെഷർ കുക്കറിൽ തയ്യറാക്കാം ബിരിയാണി.സ്വാദിന് കുറവില്ലാതെ സമയലാഭത്തിൽ ചിക്കൻ ബിരിയാണി തയ്യാർ

ചേരുവകള്‍

  • ചിക്കന്‍ – ഒരു കിലോ
  • ബിരിയാണി അരി – 4 കപ്പ്
  • വെള്ളം – 6 കപ്പ്
  • സവാള  – മൂന്നെണ്ണം
  • തക്കാളിവലുത് – 1
  • ഇഞ്ചി വെളുത്തുള്ളി paste- 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക് –
  • നെയ്യ് – 2ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
  • പട്ട – 1 
  • ഗ്രാമ്പൂ – മൂന്നെണ്ണം
  • ഏലക്കായ  ഒന്നോ,രണ്ടോ
  • വലിയ ജീരകം കാൽ ടീ സ്പൂൺ
  • നാരങ്ങാ നീര് – 1 ടീസ്പൂണ്‍
  • ഗരം മസാല – 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • മല്ലി, പൊതീന – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

  1. ചിക്കനില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്‌പൊടി എന്നിവ പുരട്ടി 10 മിനിറ്റ് വെക്കുക.

  2. കുക്കറിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം എന്നിവ ചേര്‍ക്കുക.

  3. ഉള്ളി കൂടെ ചേര്‍ത്ത് വഴറ്റണം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക്, തക്കാളി എന്നിവ അതിലേക്ക് ചേര്‍ത്ത് വഴറ്റുക..

  4. ശേഷം ചിക്കന്‍, വെള്ളം, നെയ്യ്, ഗരം മസാല, മല്ലി, പൊതീന എന്നിവ ചേർക്കുക

  5. വെള്ളം തിളയ്ക്കുമ്പോള്‍ വെള്ളം തുറന്നിരിക്കുന്ന അരി ചേര്‍ക്കുക. കുക്കർ അടച്ചു വേവിക്കുക

  6. ഒരു വിസില്‍ വന്ന ശേഷം കുക്കര്‍ ഓഫ് ചെയ്യുക. ആവി പോയ ശേഷം തുറക്കുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News