കെ.കെ രമ ബാഡ്ജ് ധരിച്ചതില്‍ സ്പീക്കറുടെ പ്രതികരണം; വ്യാജ വാര്‍ത്ത നല്‍കി പ്രമുഖ മാധ്യമം, വസ്തുത അറിയാം

വടകര എം എൽ എ കെ കെ രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ സ്പീക്കർ എം ബി രാജേഷിൻ്റെ പ്രതികരണത്തില്‍ തെറ്റിധാരണ പടർത്താൻ നീക്കം. സംഭവത്തെ പ്രഹസനം എന്ന് സ്പീക്കർ ആക്ഷേപിച്ചു എന്ന് തെറ്റായ വാർത്തയുമായി രാഷ്ട്ര ദീപീക . എന്നാൽ പ്രദര്‍ശനം എന്ന വാക്ക് പ്രഹസനം എന്ന് മാറ്റി ഉപയോഗിച്ചാണ് ഈ വാർത്ത നിർമ്മിച്ചത്. ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്പീക്കറെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണ് ഒരു സംഘം.

സത്യപ്രതിജ്ഞ ചടങ്ങിനിടെ ടി പി ചന്ദ്രശേഖരന്‍റെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചെത്തിയ സംഭവത്തെ സ്പീക്കർ പ്രഹസനം എന്ന് വിളിച്ചു എന്നാക്ഷേപിച്ചാണ് ഒരു വിഭാഗം സംഘം എം ബി രാജേഷിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കടന്ന് ആക്രമിക്കുന്നത്. ഇനി ഇതിന്‍റെ വസ്തുത എന്താണെന്ന് നോക്കാം. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകൻ ആണ് കെ കെ രമയുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടത്തിട്ടുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഇത്തരം പ്രചരണങ്ങൾ പാടില്ലെന്നാണ് സ്പീക്കർ പറയുന്നതെന്ന് വ്യക്തം.

എന്നാൽ രാഷ്ട്രദീപിക ഈ വാർത്ത റിപ്പോർട്ട് ചെയ്തതാവട്ടെ ചിത്രം ധരിച്ചത് പ്രഹസനം എന്ന് സ്പീക്കർ പറഞ്ഞതായിട്ടാണ്. നിയമസഭയുടെ ചട്ടത്തിൽ ബാഡ്ജ് ധരിക്കുന്നത് തെറ്റാണോ എന്ന ചോദ്യം ഉണ്ടായാൽ അതിന് നിലവിൽ ഉള്ള ചട്ടം എന്നാണോ അത് പറയാൻ മാത്രമേ സ്പീക്കർക്ക് കഴിയു. അതിനപ്പുറം ഈ വിഷയത്തിൽ നടപടി എടുക്കുമെന്ന് പോലും സ്പീക്കർ പറഞ്ഞിട്ടില്ല .

പറയാത്ത കാര്യത്തെ പറ്റി തെറ്റായി വാർത്ത നൽകിയ ശേഷം സൈബർ സംഘത്തെ ഉപയോഗിച്ച് വ്യാപകമായി സ്പീക്കറെ ഒറ്റ തിരിച്ച് ആക്രമിക്കുകയാണ് ഒരു വിഭാഗം ഇപ്പോൾ ചെയ്യുന്നത് . തൃത്താലയിൽ V T ബലറാമിനെ പരാജയപ്പെടുത്തിയതോടെ പക വർദ്ധിച്ച സൈബർ കോൺഗ്രസ് സംഘവും ,അവർക്ക് നിർദാക്ഷണ്യം പിൻതുണ നൽകുന്ന സംഘപരിവാർ , ലീഗ് ലിബറൽ മഴവിൽ മുന്നണിയാണ് സൈബൺ’ ആക്രമണത്തിന് പിന്നിൽ ‘.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News