ധനുഷ്, ഐശ്വര്യ ലക്ഷ്മി ജോജു ജോര്‍ജ്ജ് ചിത്രം ജഗമേ തന്തിരം ട്രെയ്‌ലര്‍ ജൂണ്‍ ഒന്നിന്

ധനുഷ്, ഐശ്വര്യ ലക്ഷ്മി ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാനനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗമേ തന്തിരം ട്രെയ്‌ലര്‍ ജൂണ്‍ 1 ന് പുറത്തിറങ്ങും. കാര്‍ത്തിക് സുബ്ബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂൺ 18ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദർശനത്തിനെത്തും. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജ​ഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News