‘സാറേ എനിക്ക് ഓൺലൈൻ ക്ലാസ് പഠിക്കാൻ ഫോൺ ഇല്ല’….ഉടൻ ഫോൺ എത്തിക്കാമെന്ന് ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി

ഓൺലൈൻ ക്ലാസ് പഠിക്കാൻ മൊബൈൽ ഇല്ലെന്ന് പരാതി പറഞ്ഞ കുട്ടിയ്ക്ക് മൊബൈൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൈരളി ന്യൂസിന്റെ ‘തത്സമയം മന്ത്രിയോട് സംസാരിക്കാം’ എന്ന പരിപാടിക്കിടെയാണ് പുനലൂരിൽ നിന്നും ഗോപിക വിളിക്കുന്നത് .

‘സാറേ എനിക്ക് ഓൺലൈൻ ക്ലാസ് പഠിക്കാൻ ഫോൺ ഇല്ല’ .പരാതി കേട്ടയുടൻ മന്ത്രി ശിവൻകുട്ടി കുട്ടിക്ക് ഫോൺ എത്തിക്കാമെന്ന് ഉറപ്പ് നൽകി .പിന്നാലെ പുനലൂർ എം എൽ എ
പി എസ് സുപാലിനെ വിളിച്ച് കുട്ടിയ്ക്ക് ഫോൺ എത്തിക്കാമെന്നും കുട്ടിക്ക് നൽകണമെന്നും പറഞ്ഞു . കൊവിഡ് കാലത്ത് ഒരു കുട്ടിയുടെ പോലും വിദ്യാഭ്യാസം മുടങ്ങരുതെന്ന ഇടത് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിൽ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News