കേരളത്തിൽ സിമന്റിന്റെ വിലയിൽ വർദ്ധനവ്; യോഗം വിളിച്ച് മന്ത്രി പി രാജീവ്

സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി ശ്രീ.പി.രാജീവ്.കേരളത്തിൽ സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്‌ . ഈ സാഹചര്യം ചർച്ച ചെയ്യുന്നതിനായാണ് മന്ത്രി യോഗം വിളിച്ചത്.

ജൂൺ 01 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് യോഗം . ഇതിന്റെ തുടർച്ചയായി കമ്പിയുടെ വില വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News