
തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും.ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും സ്വൈര്യ ജീവിതവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രമേയം. രാജ്യത്ത് ലക്ഷദ്വീപ് വിഷയത്തില്‍ ഒരു സംസ്ഥാന നിയമസഭയില്‍ വരുന്ന ആദ്യ പ്രമേയമാണ് കേരളത്തിന്‍റേത്.
ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് കെ കെ ശൈലജ നാളെ തുടക്കമിടും. സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ച തുടങ്ങിവെക്കുന്നത്.
അഡ്മിനിസ്ട്രേറ്ററുടെ പരിഷ്ക്കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐകദാര്‍ഡ്യം പ്രഖ്യാപിക്കും. ദ്വീപ് പ്രശ്നത്തില്‍ മുഖ്യമന്ത്രിയാണ് നാളെ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.
ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.
നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് നാളെ തുടക്കമാകും. ഭരണപക്ഷത്ത് നിന്നും സിപിഎം വിപ്പ് കൂടിയായ കെ കെ ശൈലജയാണ് ചര്‍ച്ച തുടങ്ങിവെക്കുക. ഇതാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here