ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷിപ്പ്; വി മു​ര​ളീ​ധ​ര​ൻ കോ​ട​തി​വി​ധി​യെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്നു: ഐ ​എ​ൻ എ​ൽ

കോ​ഴി​ക്കോ​ട്: ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി​യെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ സ​മീ​പി​ക്കു​ന്ന​തെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന. സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ട​തി​യോ​ടും നി​യ​മ​വ്യ​വ​സ്​​ഥ​യോ​ടും അ​ശേ​ഷം ആ​ദ​ര​വി​ല്ലാ​ത്ത സം​ഘ്പ​രി​വാ​ർ ഹൈക്കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് മു​സ്​​ലിം​ക​ൾ​ക്കും ക്രൈ​സ്​​ത​വ​ർ​ക്കു​മി​ട​യി​ൽ ഭി​ന്നി​പ്പ് സൃ​ഷ്​​ടി​ക്കാ​മെ​ന്ന വ്യാ​മോ​ഹ​ത്തോ​ടെ​യാ​ണെന്നും ഐ എൻ എൽ ആരോപിച്ചു . ശ​ബ​രി​മ​ല​യി​ലെ സ്​​ത്രീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തിെ​ൻ​റ വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി നേ​താ​വി​ന് തോ​ന്നാ​തെ പോ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ട്ടെയെന്നും ക​ല​ക്കു​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​മെ​ന്ന മു​ര​ളീ​ധ​രെ​ൻ​റ​യും പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റ് സു​രേ​ന്ദ്രെ​ൻ​റ​യും പൂ​തി ഇ​വി​ടെ ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെന്നും അദ്ദേഹം പറഞ്ഞു .

ഇത്ത​രം വി​ഷ​യ​ങ്ങ​ൾ വ​രു​മ്പോ​ൾ നീ​തി​പൂ​ർ​വ​ക​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ കെ​ൽ​പു​ള്ള ഒ​രു സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ക്രി​സ്​​ത്യാ​നി​ക​ളെ​യും മു​സ്​​ലിം​ക​ളെ​യും ത​മ്മി​ല​ടി​പ്പി​ച്ച് ത​ങ്ങ​ളു​ടെ വ​ർ​ഗീ​യ അ​ജ​ണ്ട ന​ട്ടു​പി​ടി​പ്പി​ക്കാ​മെ​ന്ന വ്യാ​മോ​ഹം പ്ര​ബു​ദ്ധ​രാ​യ കേ​ര​ളീ​യ​ജ​ന​ത​യു​ടെ മു​ന്നി​ൽ ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News