മഹാരാഷ്ട്രയിൽ പുതിയ കേസുകൾ ഗണ്യമായി കുറഞ്ഞു

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകൾ ഞായറാഴ്ച 18,600 ആയി കുറഞ്ഞു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,731,815 ആയി രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 402 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ മഹാരാഷ്ട്രയിൽ മരണസംഖ്യ 94,844 ആയി.

രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ ഒരു ദിവസം 20,000 ത്തിൽ താഴെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.ഏറ്റവും പുതിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.36 ശതമാനമാണ്, ഫെബ്രുവരി 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക് 7.12 ശതമാനമായി റെക്കോർഡു ചെയ്‌തു. കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ഇതുവരെ 34,861,608 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

ഞായറാഴ്ച 22,532 പേർ കൂടി സുഖം പ്രാപിച്ചു .മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 5,362,370 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 93.55 ശതമാനത്തിലെത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ 1066 പുതിയ കേസുകളും 22 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1327 പേർക്ക് അസുഖം ഭേദമായി. ഇതോടെ രോഗികളുടെ എണ്ണം 7,05,575 ആയി ഉയർന്നു. നഗരത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 27,322.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News