ഇസ്രയേലില്‍ രാഷ്ട്രീയ പ്രതിസന്ധി;നാടകീയ നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ്:ഭരണപ്രതിസന്ധി ഉണ്ടായാല്‍ വീണ്ടും തിരഞ്ഞെടുപ്പിന് സാധ്യത

ഇസ്രയേലിൽ അധികാരം പിടിക്കാൻ നാടകീയ രാഷ്ട്രീയ നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്. തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കമാണ് യെയർ ലാപിഡ് നടത്തുന്നത്.

യെയർ ലാപിഡ് സർക്കാർ രൂപീകരണത്തിന് നഫ്താലി ബെന്നറ്റുമായി സർക്കാർ രൂപീകരണത്തിന് ധാരണയിലെത്തിയതായാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ രൂപീകരണത്തിന് യെയർ ലാപിഡിന് ബുധനാഴ്ച വരെ സമയമുണ്ട്. അതേ സമയം അധികാരത്തിൽ തുടരുന്നതിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവസാനവട്ട ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഇസ്രയേൽ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർന്ന നെതന്യാഹുവിന് മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനായിരുന്നില്ല.12 വർഷത്തോളമായി ഇസ്രയേൽ പ്രധാനമന്ത്രിയായി തുടരുന്നുണ്ട് നെതന്യാഹു. സർക്കാർ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച്‌ ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താൻ നെതന്യാഹുവിന് ആയില്ല.

ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇവർക്ക് രൂപീകരിക്കുന്നതിന് നൽകിയ 28 ദിവസം ജൂൺ രണ്ടോടെയാണ് അവസാനിക്കുക.ഇതിനിടെയാണ് ലാപിഡ് സർക്കാർ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സഖ്യം ഏത് വിധേനയും തകർക്കാനുള്ള നീക്കങ്ങളാണ് നെതന്യാഹു നടത്തികൊണ്ടിരിക്കുന്നത്.

ബുധനാഴ്ചയ്ക്കുള്ളിൽ ലാപിഡിനും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ ഇസ്രയേൽ ഈ വർഷാവസാനത്തോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകും. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാല് പാർലമെന്റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലിൽ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News