ദ്വീപ് വിഷയം; കാവി അജണ്ടയും, കോർപ്പറേറ്റ് താല്പര്യവും അടിച്ചേൽപ്പിക്കുന്നു, അഡ്മിനിസ്ട്രേറ്ററെ പദവിയിൽ നിന്നും നീക്കം ചെയ്യണം ;ഐകദാർഢ്യ പ്രമേയവുമായി മുഖ്യമന്ത്രി

ലക്ഷദ്വീപിൽ കാവി അജണ്ടയും, കോർപ്പറേറ്റ് താല്പര്യവും അടിച്ചേൽപ്പിക്കുന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന സഭയിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന ജീവിതവും സംസ്കാരവുമാണ് ദ്വീപിന്റേത്. പാരിസ്ഥികമായുള്ള ഇത്തരം ബന്ധത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .ഭരണഘടനാ പ്രകാരം അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്നും കടുത്ത വിയോജിപ്പെന്നും മുഖ്യമന്ത്രി.

കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യതൊഴിലാളികളുടെ ജീവിത രീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമം. ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് തീരുമാനിക്കുന്നു.ഇത് വിചിത്രമായ നിയമമാണെന്നും ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി ആശങ്ക പങ്കുവെച്ചു .

തെങ്ങുകളിൽ വരെ കാവി കളർ പൂശുന്നു.ഗോവധ നിരോധനമെന്ന സംഘ പരിവാർ അജണ്ട നടപ്പാക്കുന്നു.ജനാധിപത്യ പ്രക്രിയ മുഴുവൻ അട്ടിമറിക്കുന്ന കഴ്ചയാണ് ലക്ഷദ്വീപിൽ കാണുന്നത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നത് ഏതൊരു ജനാധിപത്യ സംവിധാനത്തിന്റെയും ഏറ്റവും അടിസ്ഥാനപരമായ കർത്തവ്യം ആണ് .അത് നിറവേറ്റുന്നതിന് പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗികതലത്തിൽ നിന്നുതന്നെ ഉണ്ടാവുന്നു എന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി.

കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിനെയും അവിടുത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിന് ഉണ്ട്. അതിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും സഭ ഐക്യകണ്ഠേന ആവശ്യപ്പെടുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News