ചെന്നിത്തലക്കെതിരെ പരസ്യപ്രതികരണവുമായി എ വിഭാഗം; കത്തയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയെന്ന് കെ.സി. ജോസഫ്

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ അവസാനഘട്ടത്തില്‍ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞതില്‍ പരസ്യ വിമര്‍ശനവുമായി എ ഗ്രൂപ്പ്. ഇങ്ങനെയൊരു കത്ത് അയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയാണെന്ന് എ ഗ്രൂപ്പ് നേതാവ് കെ.സി.ജോസഫ് പറഞ്ഞു.

രമേശ് ചെന്നിത്തല സോണിയഗാന്ധിക്ക് അയച്ച കത്തില്‍ എന്തൊക്കെ പറഞ്ഞുവെന്ന് എനിക്കറിയില്ല. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത വന്ന സ്ഥിതിക്ക് അദ്ദേഹമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്.

കത്തുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ട്. ഭൂരിപക്ഷ വോട്ടുകളല്ല പ്രതീക്ഷിച്ച പോലെ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചത്.

തെരഞ്ഞെടുപ്പിനിടെ സംഘടനാപരമായ പ്രശ്നമുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും ട്രമ്പിള്‍ഷൂട്ടറായി ഓടിയെത്തിയത് ഉമ്മന്‍ ചാണ്ടിയാണ്.

പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അശോക് ചവാന്‍ സമിതിയേക്കാള്‍ പ്രധാനമാണ് കെപിസിസി അധ്യക്ഷന്‍ എഐസിസി അധ്യക്ഷയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട്. അതു സമഗ്രമാണ്. ചവാന്‍ സമിതിയുടെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതില്‍ കെപിസിസി അധ്യക്ഷന്റെ നിഗമനങ്ങളും ഉണ്ടാവുമെന്നും കെസി ജോസഫ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News