ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് കിട്ടിയവരും എഴുതിയവരും വിശദീകരിക്കണം: കെ സി ജോസഫ്

ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടുണ്ടെങ്കില്‍ കത്ത് കിട്ടിയ വരും എഴുതിയവരും അത് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ്.

ഉമ്മന്‍ചാണ്ടി ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇടയ്ക്ക് കടന്നുവന്ന പുതുമുഖമല്ല ഉമ്മന്‍ചാണ്ടിയെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പലതുണ്ടെന്നും കെ സി ജോസഫ് പറഞ്ഞു.

കത്തിനെ കുറിച്ച് ഒന്നും അറിയില്ല. അതൊരു അടഞ്ഞ അധ്യായമാണ്. അത് ഒരു ഊഹാപോഹം ആണ്. വാര്‍ത്തയില്‍ മാത്രമാണ് കത്ത് കണ്ടത്. കത്ത് കിട്ടിയവരും കത്ത് എഴുതി വരും അത് വ്യക്തമാക്കട്ടെയെന്നും കെ സി ജോസഫ് കൂട്ടിച്ചേര്‍ത്തു

ഉമ്മന്‍ചാണ്ടി ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇടയ്ക്ക് കടന്നുവന്ന പുതുമുഖം അല്ല ഉമ്മന്‍ചാണ്ടി. പരാജയത്തിന് പല കാരണങ്ങളുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും കെ സി ജോസഫ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel