ലക്ഷദ്വീപ് വിഷയം; കവരത്തി സ്വദേശി സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുശ്ചേദത്തിൻ്റെ ലംഘനമാണ് ഭേദഗതിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ മൂലം എതിർപ്പ് രേഖപ്പെടുത്താൻ ദ്വീപ് നിവാസികൾക്ക് കഴിഞ്ഞിട്ടില്ല. ഇൻ്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്ത മൂലം വിവരങ്ങൾ പൂർണ്ണമായി ലഭ്യമായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം,ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കി.ലക്ഷദ്വീപിൽ കാവി അജണ്ടയും, കോർപ്പറേറ്റ് താല്പര്യവും അടിച്ചേൽപ്പിക്കുന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന ജീവിതവും സംസ്കാരവുമാണ് ദ്വീപിന്റേത്. പാരിസ്ഥികമായുള്ള ഇത്തരം ബന്ധത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .ഭരണഘടനാ പ്രകാരം അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്നും കടുത്ത വിയോജിപ്പെന്നും മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News