രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. 24 മണിക്കൂറിനിടെ 1,52,834 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 50 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3,128 പേരാണ് കൊവിഡ് മൂലം മരിച്ചത്. 2,38,022 പേർ രോ​ഗമുക്തരായി.യൂഎഇ യിൽ ഇന്ത്യൻ യാത്രക്കാർക്ക് ഏർപ്പടുത്തിയ വിലക്ക് ജൂൺ 30 വരെ നീട്ടി.

ആശ്വാസമായി രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. രാജ്യത്ത് 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത്  24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാംദിവസവും കൊവിഡ് കേസുകൾ 2 ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട്‌ ചെയ്തത്.

മൂന്നാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണ നിറക്കാണ് രാജ്യത്ത് സ്ഥിരകരിച്ചത്. 24 മണിക്കൂറിനിടെ 3128 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. 2,38,022 പേർ കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തരായി . ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 20ലക്ഷമായി കുറഞ്ഞു.

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 91.60% മായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായ ഏഴാം ദിവസവും പ്രതിദിന കൊവിഡ് കേസുകൾ 10% ത്തിൽ താഴെയാണ് റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.07% മായി കുറഞ്ഞു. 24 മണിക്കൂറിനിടെ 28,864 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാടാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിൽ.

കർണാടക, കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരിൽ 66.22 ശതമാനം രോഗികളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

യൂഎഇ യിൽ ഇന്ത്യൻ യാത്രക്കാർക്ക് ഏർപ്പടുത്തിയ വിലക്ക് ജൂൺ 30 വരെ നീട്ടി. ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ഏപ്രിൽ 25 മുതലാണ് യൂഎഇ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

രാജ്യത്തെ നിലവിലുള്ള രണ്ട് കോവിഡ് വാക്‌സിനുകൾ തമ്മിൽ ചേർത്ത് കഴിഞ്ഞാൽ വൈറസിനോടുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ  സഹായിക്കുന്നുണ്ടോ എന്ന സാധ്യത പരിശോധിക്കാനുള്ള പരീക്ഷണം ഇന്ത്യ ഉടൻ ആരംഭിച്ചേക്കും.

പരീക്ഷണം ഏതാനം ആഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ  കീഴിലുള്ള കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here