കൊവിഡ് വ്യാപനം; സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി തളളി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി തളളി. ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, വിവര്‍ത്തക അന്യ മല്‍ഹോത്ര എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി ആത്മാര്‍ത്ഥതയോടെയുള്ളതല്ലെന്നും ബാഹ്യ പ്രേരിതമെന്നും കോടതിയുടെ വിമര്‍ശനം. ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചീഫ് ജസ്റ്റിസ് ഡിഎന്‍ പാട്ടില്‍അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ദില്ലിയിലെ 16 ഇടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഹര്‍ജിക്കാര്‍ സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റിന്റെ പിന്നാലെ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു.

തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 20,000 കോടി മുടക്കി പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും അടക്കം നിര്‍മിക്കുന്നതാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here