യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടംനേടിയതാണ് എസ്റ്റോണിയയിലെ കിഹ്നു ദ്വീപ്. മനോഹരമായ ബീച്ചുകളും ഗ്രാമങ്ങളുമായി സുന്ദരകാഴ്ചകളാണ് ഈ ദ്വീപ് സമ്മാനിക്കുന്നത്. കാഴ്ചയിൽ മാത്രമല്ല ആചാരങ്ങളിലും പാരമ്പര്യത്തിലുമെല്ലാം ഈ ദ്വീപ് ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്.
സ്ത്രീകൾ ഭരണാധികാരികൾ ആയിട്ടുള്ള ഇടമാണ് കിഹ്നു ദ്വീപ്. സ്ത്രീകൾക്ക് സമ്പൂർണ്ണ ശക്തിയുള്ള ലോകത്തിലെ ഏക ദ്വീപും ഇതാണ്.
ഇവിടെ പുരുഷന്മാർ ഉണ്ടെങ്കിലും സ്ത്രീകളെ തങ്ങളുടെ ഗ്രാമം ഏൽപ്പിച്ച് അതിജീവനത്തിനായി ഇവിടുത്തെ പുരുഷന്മാർ മാസങ്ങളോളം കടലിൽ ആയിരിക്കും.
ഈ സാഹചര്യത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതും ഗ്രാമത്തിന്റെ കാര്യങ്ങൾ നോക്കുന്നതും ഇവിടുത്തെ സ്ത്രീകളാണ്. എന്തായാലും ഇവിടുത്തെ നിയമവ്യവസ്ഥയും സാമൂഹിക ജീവിതവുമൊക്കെ ഇവരുടെ കൈയിൽ ഭദ്രമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here