കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി; വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി നല്‍കുകയാണോ അതോ സംസ്ഥാനങ്ങള്‍ നേരിട്ട് ആണോ വാങ്ങുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ചില സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വിളിക്കുന്നതും വാക്‌സിന്‍ നയത്തിന്റെ ഭാഗമാണോ എന്നും സുപ്രീംകോടതി ആരാഞ്ഞു.

സര്‍ക്കാര്‍ എന്ന നിലക്കാണോ ദേശീയ ഏജന്‍സി എന്ന നിലക്കാണോ പ്രവര്‍ത്തിക്കുന്നതെന്നും കോടതിയുടെ ചോദ്യം. വാക്‌സിന്‍ നയം ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ കോടതി, ഫെഡറല്‍ തത്വങ്ങള്‍ പ്രകാരമല്ലേ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ചോദിച്ചു. അങ്ങനെയെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വാങ്ങി നല്‍കണം

വാക്‌സിന് രണ്ട് വില ഇടക്കുന്നത് ചോദ്യം ചെയ്ത് കോടതി, സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്നതാണോ കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന്‍ പോളിസിയെന്നും കേന്ദ്രസര്‍ക്കാര്‍ അവരുടെ ശക്തി തിരിച്ചറിയണമെന്നും  നിരീക്ഷിച്ചു.

രാജ്യം എന്തുകൊണ്ട് 50 ശതമാനം മാത്രം വാക്‌സിന്‍ വാങ്ങുന്നു? സംസ്ഥാങ്ങള്‍ക്ക് വാക്സിന്‍ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ നിരക്ക് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നതിനെക്കാള്‍ കൂടുതലാണെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തെ സാഹചര്യം ഗുരുതരമെന്ന് നിങ്ങള്‍ തന്നെ പറയുന്നു. എപ്പോഴും ഡിജിറ്റല്‍ ഇന്ത്യ..ഡിജിറ്റല്‍ ഇന്ത്യ എന്ന് പറയുന്നു. എന്നാല്‍ യാഥാര്‍ഥ്യത്തെ മനസിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ല. കൊവിഡ് രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലേ എന്ന് ചോദിച്ച കോടതി, ഗ്രാമങ്ങളില്‍ ഉള്ളവര്‍ ഒരു കോമണ്‍ സെന്ററില്‍ എത്തി രജിസ്റ്റര്‍ ചെയ്യുന്നത് പ്രാക്ടിക്കല്‍ ആണോ എന്നും സംശയം പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News