ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോഴിക്കോടും കൊച്ചിയിലും സി.പി.ഐ.എം പ്രതിഷേധം

ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോഴിക്കോടും കൊച്ചിയിലും സി പി ഐ (എം) പ്രതിഷേധം. ബേപ്പൂര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് ഉദ്ഘാടനം ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പ്രതിഷേധം.

ലക്ഷദ്വീപിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ സി പി ഐ എം നേതൃത്വത്തില്‍ ഉയര്‍ന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറെ തിരിച്ചു വിളിക്കുക,  ബേപ്പൂരിന്റേയും കൊച്ചിയുടേയും സ്ഥാനം മംഗലാപുരത്തിന് പതിച്ച് നല്‍കാനുള്ള രാഷ്ടീയ പകപോക്കല്‍ നയം കേന്ദ്രം ഉപേക്ഷിക്കുക,  കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം വിഛേദിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സമരം. ബേപ്പൂര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാലു പേരാണ് കൊച്ചിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. സി പി ഐ എം നേതാക്കളായ റിയാദ്, കെ ജെ ആന്റണി, ബി ഹംസ എന്നിവര്‍ പങ്കെടുത്തു. ബേപ്പൂരില്‍ വി കെ സി മമ്മദ്‌കോയ, എം ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here