ലക്ഷദ്വീപുകാര്‍ക്ക് സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.കെ.ജി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്തുകള്‍

ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയര്‍ന്ന് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ എകെജി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്തുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്. ലക്ഷദ്വീപുകാര്‍ക്ക് സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എഴുതിയ കത്തുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ലക്ഷദ്വീപിലേക്ക് ഒരു സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് കമ്മീഷന്‍ നിശ്ചയിക്കണമെന്നും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരുടെ കീഴിലുള്ള ഭരണ സമ്പ്രദായം ദ്വീപില്‍ ഏര്‍പ്പെടുത്തണമെന്നും അന്ന് അദ്ദേഹം അയച്ച കത്തില്‍ പറയുന്നുണ്ട്.

കരപ്രദേശത്ത് വന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഹോസ്റ്റല്‍ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്നു അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ലക്ഷദ്വീപുകാര്‍ക്ക് അത്യാവശ്യത്തിന് വൈദ്യസഹായത്തിന് ഏര്‍പ്പാടുകള്‍ ഉടനടി ചെയ്തു കൊടുക്കണമെന്നും കത്തില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയക്കാരനായ അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയരുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പടെ ആറ് മാസങ്ങള്‍ക്കുള്ളില്‍ സ്വീകരിച്ച നടപടികളെല്ലാം ദ്വീപിന്റെ സമാധാനവും ജീവിതവും തകര്‍ത്തു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം കത്തിപ്പടരുന്ന കാഴ്ചയാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ കാണാന്‍ കഴിയുന്നത്.

ഈ സാഹചര്യത്തില്‍ ലക്ഷദ്വീപ് ജനതയെ പിന്തുണച്ചുള്ള പ്രമേയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചക്കുകയും ചെയ്തു. കാവി അജന്‍ഡയും കോര്‍പറേറ്റ് അജന്‍ഡയും അടിച്ചേല്‍പിക്കാനാണ് ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ അവസരത്തിലാണ് ലക്ഷദ്വീപുകാര്‍ക്ക് സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.കെ.ജി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്തുകള്‍ സാഹചര്യത്തില്‍ പ്രസക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News