വായ്പ്പുണ്ണും അറിഞ്ഞിരിക്കേണ്ട കര്യങ്ങളും

വായ്പ്പുണ്ണ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവര്‍ക്കുവരെ വരുന്ന അസുഖമാണിത്. പുളിയുള്ള മോര് കഴിച്ചോ ഉപ്പുവെള്ളം കൊണ്ടോ പണ്ട് വായ്പ്പുണ്ണ് മാറ്റാറുണ്ട്. എന്നാല്‍ ഇന്ന് ഇതുകൊണ്ടൊന്നും വായ്പ്പുണ്ണ് മാറണമെന്നില്ല.

നിസ്സാര രോഗമാണെങ്കിലും ജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പ്പുണ്ണ്. ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ പറ്റാത്ത അവസ്ഥ ആരാണ് സഹിക്കുക. വായക്കുള്ളില്‍ കവിളിലും മോണകളിലും, നാക്കിലും, തൊണ്ടയിലും വെളുത്തതോ മഞ്ഞനിറത്തിലോ വ്രണങ്ങള്‍ ഉണ്ടാവുന്നതാണ് രോഗലക്ഷണം

പല ഘടകങ്ങള്‍ മൂലം രോഗപ്രതിരോധ ശക്തിയില്‍ വരുന്ന നേരിയ വ്യതിയാനങ്ങള്‍ ആണ് വായ്പ്പുണ്ണിനു കാരണം. ഇവയില്‍ പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നയാണ്.

  • ജനിതകം-ഏകദേശം 40 ശതമാനം ആളുകളില്‍ വായ്പുണ്ണ് പാരമ്പര്യമായി കണ്ടു വരുന്നു.

  • മാനസിക സമ്മര്‍ദ്ദം

  • പരിക്കുകള്‍ – മൂര്‍ച്ചയുള്ള പല്ല്, ടൂത്ത് ബ്രഷ് എന്നിവ മൂലം

  • വേദനാസംഹാരികള്‍ പോലെയുള്ള ചിലയിനം മരുന്നുകള്‍

    അയണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ കുറവ്

    ചില ഭക്ഷണപദാര്‍ഥങ്ങള്‍ – വറുത്തതും പൊരിച്ചതും, മസാലയും എരിവും കൂടുതലുള്ള ആഹാര സാധനങ്ങള്‍, സോഡാ പോലെയുള്ള പാനീയങ്ങള്‍

    ആര്‍ത്തവ സംബന്ധമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

    സോഡിയം ലൗറില്‍ സള്‍ഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ വായ്പ്പുണ്ണിനു കാരണമാകാം എന്ന് ചില പഠനങ്ങള്‍ പറയുന്നു.

രോഗനിര്‍ണയം

രോഗനിര്‍ണയം പ്രധാനമായും ലക്ഷണങ്ങളില്‍ അധിഷ്ടിതമാണ്. രോഗാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെ കണ്ടു പിടിക്കാന്‍ രക്തത്തിലെ കൗണ്ട്, ഹീമോഗ്ലോബിന്‍, അയണ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ തോത് എന്നീ പരിശോധനകള്‍ ചെയ്യാവുന്നതാണ്. പെംഫിഗസ്, വായിലെ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഉറപ്പാക്കാന്‍ ബയോപ്സി പരിശോധന നിര്‍ബന്ധമാണ്. മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണം ആകാം എന്നു സംശയിക്കുന്ന പക്ഷം അതാതു രോഗത്തിനുള്ള പരിശോധനകളും വേണ്ടി വന്നേക്കാം.

ചികിത്സ

മിക്കവാറും എല്ലാ രോഗികളിലും പ്രായം കൂടും തോറും രോഗലക്ഷണങ്ങള്‍ സ്വയം കുറഞ്ഞു ഇല്ലാതാകുന്നു. രോഗാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങള്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ അവ ഒഴിവാക്കുകയോ ചികിത്സാ വിധേയമാക്കുകയോ ചെയ്യണം. വായിലെ ശുചിത്വം മുറിവുകള്‍ ഭേദമാകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ക്ലോര്‍ഹെക്സിഡിന്‍ പോലെയുള്ള ആന്റിസെപ്റ്റിക് മൗത്ത് വാഷുകള്‍ ഇതിനായി ഉപയോഗിക്കാം. സ്റ്റിറോയ്ഡ്, ആന്റിബയോട്ടിക്, വേദനാസംഹാരി ലേപനങ്ങളും, വിറ്റാമിന്‍ ബി കോംപ്ലക്സ്, സിങ്ക് ഗുളികകളും ഫലപ്രദമാണ്. മുറിവുകളുടെ വേദന കുറയ്ക്കാനും രോഗശമനം ത്വരിതപ്പെടുത്താനും ലേസര്‍ ചികിത്സ ലഭ്യമാണ്.

സാധാരണയായി വായ്‌പുണ്ണ് അത്ര മാരകമായ അസുഖമല്ല. മാനസികമായി ചിന്തകളെ കൂൾ ആയി നിലനിർത്തുക എന്നത് ഇത്തരം അസുഖങ്ങൾക്കുള്ള പോം വിധിയാണ്. ദഹനം സംബന്ധിയായ പ്രശ്നങ്ങളും ഇതിനു കാരണമായി എടുക്കാവുന്നതാണ്. വായ്‌ പുണ്ണ് ഉള്ളവർ ധാരാളം വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കുക, എന്നാൽ മസാല അടങ്ങിയതോ നല്ല ചൂടും തണുപ്പുമുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News