ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

കേരളനിയമസഭയെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുകയാണ് സുരേന്ദ്രൻ . രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭ ദുരുപയോഗം ചെയ്യുന്നത് അപക്വമാണ് കേരളത്തിന് ഇതിന് അധികാരമിള്ള എന്നൊക്കെയാണ് ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ കുറിച്ചുള്ള കെ.സുരേന്ദ്രന്റെ വാദം

‘കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടാത്ത ഒരു കേന്ദ്ര ഭരണപ്രദേശത്തെ നിയമ പരഷ്‌കരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കേരള നിയമസഭക്ക് എന്ത് അധികാരമാണുള്ളത്. അനാവശ്യ പ്രചരണങ്ങള്‍ക്ക് നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. ഇത് വിലകുറഞ്ഞ പരിഹാസ്യമായ നടപടിയാണ്. തുടര്‍ച്ചയായി കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കുകയാണ് നിയമസഭ. മുഖ്യമന്ത്രി തന്നെ ഇതിന് നേതൃത്വം നല്‍കുന്നത് ദുരൂഹമാണ്,’ എന്നതാണ് സുരേന്ദ്രന്റെ വിചിത്ര ആരോപണം.

സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിയമസഭയെ ഉപയോഗിക്കണോ എന്നാണ് സുരേന്ദ്രന്റെ ചോദ്യം.ലക്ഷദ്വീപിലെ ജനദ്രോഹ നടപടികൾക്കെതിരെ എല്ലാ മേഖലയിൽ നിന്നുമുള്ള പ്രതിഷേധം ഉയരുമ്പോഴാണ് കെ സുരേന്ദ്രന്റെ ഇത്തരത്തിലുള്ള പ്രസ്താവന.ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News