ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരളതീരത്തും ലക്ഷദ്വീപിലും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് തിരുവനന്തപുരം
ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്ന് കന്യാകുമാരി തീരത്തും തെക്കൻ ശ്രീലങ്കൻ തീരത്തും ഇന്നും നാളെയും മധ്യ-കിഴക്ക് അറബിക്കടലിലും ഇന്നു മുതൽ ജൂൺ 04 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഇതു മുൻനിർത്തി ഈ സമുദ്ര മേഖലകളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News