വാദം പൊളിഞ്ഞു; കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും കിറ്റ്‌ നൽകുന്നില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം:സംസ്ഥാനങ്ങൾക്ക് ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ലെന്ന്‌ തുറന്ന് പറഞ്ഞ് കേന്ദ്രം.തിരുവനന്തപുരം സ്വദേശി അജയ്‌ എസ്‌ കുമാറിന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ–-പൊതുവിതരണ മന്ത്രാലയം നൽകിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ്‌ നൽകുന്നുണ്ട്‌, എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം.

എന്നാൽ, കേരളത്തിനെന്നല്ല ഒരു സംസ്ഥാനങ്ങൾക്കും ഭക്ഷ്യകിറ്റ് നൽകുന്നില്ലെന്ന് കേന്ദ്രസർക്കാർ മറുപടിയായി പറഞ്ഞു.അതേസമയം കേന്ദ്രം നൽകുന്ന ഭക്ഷ്യവസ്‌തുക്കളാണ്‌‌ സഞ്ചിയിലാക്കി സംസ്ഥാന സർക്കാർ നൽകുന്നതെന്ന്‌ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും ഒരുപോലെ പ്രചരിപ്പിച്ചിരുന്നു. കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിലടക്കം പറഞ്ഞു‌.

കെ സുധാകരൻ എംപിയും ഇത്തരത്തിൽ പ്രചാരണം നടത്തി. ഇതോടെ ഇരുകൂട്ടരുടെയും വാദം പൊളിയുകയാണ് .എന്നാൽ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തോട് കേന്ദ്രം നൽകുന്ന കിറ്റാണെങ്കിൽ എന്തുകൊണ്ട്‌ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News