വാക്‌സിന്‍ നയം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം

വാക്‌സിന്‍ നയം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. രണ്ടാഴ്ചക്കകം പുതിയ വാക്‌സിന്‍ നയം സമര്‍പ്പിക്കണമെന്നും, രാജ്യത്താകമാനം നടപ്പാക്കാന്‍ ഒറ്റ വാക്‌സിന്‍ നയം വേണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

അതേ സമയം സര്‍ക്കാര്‍ എന്ന നിലക്കാണോ ദേശീയ ഏജന്‌സിയെന്ന നിലക്കാണോ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചോദിച്ച കോടതി ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഓര്‍മിപ്പിച്ചു.

വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവദോ ചോദ്യങ്ങളാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉയര്‍ത്തിയത്. വാക്‌സിന്‍ നയം എന്തെന്ന് വ്യക്തമാക്കണമെന്ന് അവശ്യപ്പെട്ട കോടതി സര്‍ക്കാര്‍ എന്ന നിലയിലാണോ അതോ ദേശീയ ഏജന്‍സി എന്ന നിലയിലാണോ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചോദിച്ചു.

ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണ്ടത്. അങ്ങനെയെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കോടതി നിര്‌ദേശിച്ചു.

രണ്ട് വില ഇടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി വാക്‌സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ ഇന്ത്യയല്ല രാജ്യത്തിന്റെ യാഥാ4ത്യം. സാധാരണക്കാരന് കോവിനില്‍ രജിസ്റ്റര്‍ ചെയ്യാനായേക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സത്യവാങ്മൂലമല്ല, സ4ക്കാറിന് നയരേഖയുണ്ടെങ്കില്‍ അത് കോടതിക്ക് കൈമാറൂവെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.ഭേദഗതി വരുത്തിയ നയം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ചത്തെ സമയം നല്‍കി. രാജ്യത്താകമാനം നടപ്പാക്കാന്‍ ഒറ്റ വാക്‌സിന്‍ നയം വേണമെന്നും വാക്‌സിന്‍ നയം സുവ്യക്തമായിരിക്കണമെന്നും നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here