രാഹുല്‍ഗാന്ധി ഹോട്ടലിന്റെ വാടക നല്‍കാത്ത സംഭവം; വിവരം പുറത്തുവിട്ട മുബാറക് മുസ്തഫയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

രാഹുല്‍ ഗാന്ധിയുടെ കൊല്ലം സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഹോട്ടല്‍ ബില്‍ അടയ്ക്കാത്ത സംഭവം സമൂഹ മാധ്യമത്തിലൂടെ പുറത്തറിയിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ സെക്രട്ടറി മുബാറക് മുസ്തഫയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ രാഹുല്‍ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടല്‍മുറിയുടെ വാടക അടച്ചില്ലെന്നായിരുന്നു കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ലക്ഷങ്ങള്‍ പിരിച്ചിട്ടും, മത്സ്യത്തൊഴിലാളി സംഗമത്തിനായി നിര്‍മിച്ച സ്റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നല്‍കിയില്ലെന്ന് മുസ്തഫയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News