‘ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസ് ഇ ഡി അന്വേഷിക്കുന്നില്ല’ കൊടകര കേസിൽ ഇ ഡിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കൊടകര കുഴൽപ്പണ കേസ് എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂരാണ് ഹർജി നൽകിയത്.

ബി ജെ പി നേതാക്കൾ ഉൾപ്പെട്ട കേസ് ഇ ഡി അന്വേഷിക്കുന്നില്ലെന്നും നിരവധി തവണ പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലയെന്നും അദ്ദേഹം പറഞ്ഞു .അതിനാൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഇ ഡി ഡയറക്ടറെ എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയത് .

അതേസമയം,അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചന.ബി.ജെ.പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.ഫണ്ട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്തയുടെ മൊഴിയും അന്വേഷണത്തിൽ നിർണ്ണായകമായി.

എന്നാൽ കവർച്ച നടന്നതിന് പിന്നാലെ ധർമ്മരാജൻ കെ. സുരേന്ദ്രനെ തുടർച്ചയായി വിളിച്ചതായി റിപ്പോർട്ട് .20 ലേറെ തവണ ധർമ്മരാജനും ,സുരേന്ദ്രനും തമ്മിൽ സംസാരിച്ചു. ധർമ്മരാജൻ്റെ ഫോൺ കോൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത് തെളിഞ്ഞത് .അന്വേഷണ സംഘം സുരേന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേതാക്കളുമായി അടുപ്പമുള്ള അഭിഭാഷകര്‍ വഴി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here