വീണ്ടും ലോകത്തെ ഞെട്ടിച്ച്‌ ഷവോമി; എട്ടുമിനുട്ടില്‍ ഫുള്‍ ചാര്‍ജ് ചെയ്യപ്പെടും

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി രംഗത്ത് .

4,000 എംഎഎച്ച്‌ ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ ‘ഹൈപ്പര്‍ ചാര്‍ജ്’ ടെക്നോളജി അവതരിപ്പിച്ച്‌ ഷവോമി കമ്ബനിയുടെ അവകാശവാദം.

ഷവോമിയുടെ എംഐ11 പ്രോയില്‍ ഈ ചാര്‍ജിംഗ് നടത്തുന്ന വീഡിയോയും ഷവോമി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സാധാരണ 120W ചാര്‍ജിംഗില്‍ ഫോണ്‍ 15 മിനുട്ടില്‍ ഫുള്‍ ചാര്‍ജ് ആകുമെന്നും ഷവോമി അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News