പാര്‍ട്ടി പത്രവും പാര്‍ട്ടിക്കാരും വേട്ടയാടുന്നുവെന്ന മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം വസ്തുത വിരുദ്ധമെന്ന് സി പി ഐ എം

പാര്‍ട്ടി പത്രവും പാര്‍ട്ടിക്കാരും വേട്ടയാടുന്നുവെന്ന മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം വസ്തുത വിരുദ്ധമെന്ന് സി പി ഐ എം.പ്രധാന പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നെകിലും ദേശാഭിമാനിക്ക് എതിരെ മാത്രം ആക്ഷേപം ഉന്നയിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും സി പി ഐ എം ഇരിട്ടി ഏരിയ കമ്മറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

പൊലീസുകാരനായ മാധ്യമ പ്രവര്‍ത്തകയുടെ ഭര്‍ത്താവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് സി പി ഐ എമ്മുമായി ബന്ധമില്ലാത്തവരാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചയതിനെ തുടര്‍ന്നാണ് സി പി ഐ എം ഇരിട്ടി ഏരിയ കമ്മറ്റി പ്രസ്താവന പുറത്തിറക്കിയത്. ദേശാഭിമാനി കള്ളക്കഥ ഉണ്ടാക്കി എന്ന ആരോപണം ശരിയല്ല. മറ്റ് പാത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു.

വസ്തുതബിഎന്താണെന്ന് നാട്ടുകാര്‍ക്ക് കൃത്യമായും അറിയാം. സുഹൃത്തിന്റെ മാതാപിതാക്കളെ കാണാനാണ് ഭര്‍ത്താവായ പൊലീസുകാരന്‍ പോയതെന്നാണ് മാധ്യമ പ്രവര്‍ത്തക പറയുന്നത്. എന്നാല്‍ സുഹൃത്തിന്റെ വീട്ടിലേക്കുള്ള വഴിയല്ല സംഭവം നടന്ന സ്ഥലം.രണ്ട് കിലോമീറ്റര്‍ ഇപ്പുറമുള്ള മറ്റൊരു സ്ഥലത്താണ് ബൈക്ക് നിര്‍ത്തി നടന്ന് പോയത്.

സി പി ഐ എമ്മിന് സ്വാധീനം ഇല്ലാത്ത സ്ഥലത്താണ് വീഡിയോ ചിത്രീരകരണം ഉള്‍പ്പെടെ നടന്നത്.മാധ്യമ പ്രവര്‍ത്തക എഫ് ബി കുറിപ്പില്‍ പരാമര്‍ശിക്കുന്ന മൂന്ന് പേര്‍ സി പി ഐ എമ്മുമായി ബന്ധം ഉള്ളവരല്ല.

വികാരപരമായി എന്തെങ്കിലും വിളിച്ചു പറഞ്ഞ് സംഭവത്തെ വളച്ചൊടിക്കുന്നത് ശരിയല്ല.മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും പൊലീസ് സമഗ്രമായി അന്വേഷിക്കണമെന്നും സി പി ഐ എം ഇരിട്ടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.

അതേസമയം പോലീസുകാരനെ പിടികൂടുകയും പരാതി നല്‍കുകയും ചെയ്ത ബി ജെ പി പ്രവര്‍ത്തകരോട് പരാതി പിന്‍വലിക്കാന്‍ ബി ജെ പി നേതൃത്വവും അവശ്യപ്പെട്ടു എന്നാണ് സൂചന.

മാധ്യമ പ്രവര്‍ത്തകയെ പിന്തുണച്ച് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നെങ്കിലും പരാതിക്കാരും പ്രദേശ വാസികളുമായ ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News