മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് പടരുന്നത് മൂന്നാം തരംഗത്തിന്റെ സൂചനകളാണെന്ന് വിദഗ്ധര്‍; നേരിടാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തിലും ജാഗ്രത കൈവിടരുതെന്നും കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അതേസമയം മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് പടരുന്നത് മൂന്നാം തരംഗത്തിന്റെ സൂചനകളാണെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

കൊവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാകില്ലെന്നും ആശുപത്രി ബെഡുകളുടെയും ഓക്സിജന്‍ ലഭ്യതയുടെയും കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും ഉദ്ദവ് അറിയിച്ചു.

അതിനാല്‍തന്നെ തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടിയതായും താക്കറെ അറിയിച്ചു. അതേസമയം മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാനത്ത് ശക്തമാക്കുന്നതായി ഉദ്ദവ് താക്കറെ പറഞ്ഞു.

അഹമ്മദ്നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തില്‍, കുട്ടികള്‍ക്കായി കൊവിഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.

അഞ്ച് കുട്ടികള്‍ ഇതിനോടകം ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News