ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല. ആ അക്കൗണ്ടുകള്‍ ഒന്നും എന്റേതല്ല
കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ട്രെൻഡിങ് ആയി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസില്‍ താനില്ലെന്ന് വ്യക്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.ആ അക്കൗണ്ടുകള്‍ ഒന്നും എന്റേതല്ല; ആള്‍മാറാട്ടം നടത്തരുത്; അത് അത്ര തമാശയല്ല
ചലച്ചിത്രമേഖലയിലെ പലരും ക്ലബ് ഹൗസിൽ സജീവമാണ് .ദുല്‍ഖറിന്റെ പേരില്‍ നാലോളം അക്കൗണ്ടുകള്‍ ക്ലബ് ഹൗസില്‍ കാണാം.അതില്‍ ഒന്നില്‍ ആറായിരത്തി മുന്നൂറിലധികം
ഫോളോവേഴ്സും ഉണ്ട് . തുടര്‍ന്നാണ് ദുൽഖർ പ്രതികരണവുമായി രംഗത്ത് വന്നത്.
2020 മാര്‍ച്ചില്‍ ഐഒഎസ് പ്ലാറ്റ്ഫോമില്‍ തുടങ്ങിയ ആപ്പ് അമേരിക്കയില്‍ അതിവേഗമാണ് വന്‍ തരംഗമായത്.ഈ വര്ഷം മെയ് മാസത്തില്‍ ആന്‍ഡ്രോയ്dil എത്തിയതോടെയാണ് നമ്മുടെ നാട്ടില്‍ അടക്കം ക്ലബ് ഹൌസ് ഇത്രയും ജനകീയമായത്.ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here