ഒഴിവാക്കാം പുകവലി, പുഞ്ചിരിക്കാം പുതു ലോകത്തിലേക്ക്; പുകയില വിരുദ്ധ ദിനത്തില്‍ സന്ദേശവുമായി മുഖ്യമന്ത്രി

പുകയില വിരുദ്ധ ദിനത്തില്‍ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക പുകയില വിരുദ്ധ ദിനത്തിന് എക്കാലത്തേക്കാളും പ്രസക്തിയേറുകയാണെന്നും പുകയിലയുടെ ഉപയോഗത്തില്‍ നിന്നും മോചിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പല ലഹായങ്ങളും നല്‍കുന്നുമ്‌ടെന്നും അദ്ദേഹം പറഞ്ഞു.

അപകടകരമായ ഈ ദുശ്ശീലത്തെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ നാടിന്റെ ആരോഗ്യം ഉറപ്പ് വരുത്തുമെന്ന് ഈ ദിനത്തില്‍ നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക പുകയില വിരുദ്ധ ദിനത്തിന് എക്കാലത്തേക്കാളും പ്രസക്തിയേറുകയാണ്. പുക വലിക്കുന്നവരിൽ കോവിഡ് രോഗബാധ കൂടുതൽ തീവ്രമാകുന്നു എന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

മാരകമായ പാർശ്വഫലങ്ങൾ ഒരുപാടുള്ള, ഓരോ വർഷവും ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്ന പുകയില ഉപഭോഗം വർജ്ജിക്കാൻ നമ്മുടെ സമൂഹം തയ്യാറാകണം. ഉപയോഗിക്കുന്നവർ അപകടത്തിൽ ആക്കുന്നത് ഒപ്പമുള്ളവരേക്കൂടെ ആണെന്ന് ഓർക്കണം.

പുകയില ഉപയോഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സജ്ജമാക്കിയ ക്വിറ്റ് ലൈന്‍ (QUIT LINE) ഇന്ന് പ്രവർത്തനം ആരംഭിക്കുകയാണ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 എന്നി നമ്പറുകൾ വഴി ഈ ക്വിറ്റ് ലൈനെ സമീപിക്കാം.
ഇതിലൂടെ ‍ഡോക്ടർമാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ഉറപ്പു വരുത്തുന്നു. ആവശ്യമായ രോഗികള്‍ക്ക് ഫാര്‍മക്കോതെറാപ്പിയും നൽകുന്നതായിരിക്കും. ഇതുകൂടാതെ ഇ-സഞ്ജീവനി പദ്ധതി വഴിയും പുകയില നിര്‍ത്തുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ആരംഭിക്കുന്നതാണ്.

പുകയിലയുടെ ഉപയോഗത്തിൽ നിന്നും മോചിതരാകാൻ ആഗ്രഹിക്കുന്നവർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം എന്ന് അഭ്യത്ഥിക്കുന്നു. അപകടകരമായ ഈ ദുശ്ശീലത്തെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ നാടിൻ്റെ ആരോഗ്യം ഉറപ്പ് വരുത്തുമെന്ന് ഈ ദിനത്തിൽ നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News