ഇന്ത്യന്‍ ടീമില്‍ തിളങ്ങി ലോങ് റേഞ്ചര്‍ ഗോളുകളുടെ ആശാന്‍ സൂപ്പര്‍ ഗ്ലന്‍

ഇന്ത്യന്‍ ദേശിയ ഫുട്‌ബോള്‍ ടീമിലെ പുതുമുഖമാണ് ഗ്ലന്‍ മാര്‍ട്ടിന്‍സ്. ലോങ് റേഞ്ചര്‍ ഗോളുകളുടെ ആശാനായ ഈ ഗോവക്കാരന്റെ ചെല്ലപ്പേര് സൂപ്പര്‍ ഗ്ലന്‍ എന്നാണ്. ഇക്കഴിഞ്ഞ ഐഎസ്എല്‍സീസണില്‍ മുംബൈ സിറ്റിക്കെതിരെ എഫ്.സി ഗോവയ്ക്ക് വേണ്ടി ഗ്ലന്‍ മാര്‍ട്ടിന്‍സ് നേടിയ വണ്ടര്‍ ഗോള്‍ കാല്‍പന്ത് കളി പ്രേമികളെ കോരിത്തരിപ്പിക്കുന്നതായിരുന്നു.

ഐ എസ് എല്ലില്‍ ഉടനീളം ഗോവയ്ക്കായി ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ പുറത്തെടുത്തത് അസാമാന്യ പ്രകടനമാണ്. ലോങ് റേഞ്ചര്‍ ഗോളുകളുടെ ആശാനായ ഗ്ലന്‍ എതിര്‍ പ്രതിരോധം പിളര്‍ന്ന് വഴിയൊരുക്കിയ ഗോളുകള്‍ക്ക് ചന്തം ഏറെയാണ്.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ക്ലബ്ബുകളെ എഫ്.സി ഗോവ വിറപ്പിച്ചപ്പോള്‍ ഏറെ പ്രശംസിക്കപ്പെട്ടത് ഗ്ലന്‍ മാര്‍ട്ടിന്‍സിന്റെ കളി വിരുതാണ്. അല്‍വാഹ്ദ എഫ്.സി മുഖ്യ പരിശീലകന്‍ അടക്കമുള്ളവര്‍ ഇന്ത്യയുടെ ‘സൂപ്പര്‍ ഗ്ലന്നി’നെ വാഴ്ത്തി. അത്യുജ്വല പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ദേശിയ ടീമില്‍ സ്ഥാനം ഉറപ്പാക്കിയിരിക്കുകയാണ് ഗ്ലന്‍ മാര്‍ട്ടിന്‍സെന്ന 26 കാരന്‍. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായത് താരത്തിന്റെ പ്രകടനമികവ് ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പ് – എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് ഇപ്പോള്‍ സൂപ്പര്‍ ഗ്ലന്‍. ഇന്ത്യന്‍ ജഴ്‌സിയില്‍ സൂപ്പര്‍ ഗ്ലന്നിന്റെ അരങ്ങേറ്റമാണ് കാല്‍പന്ത് കളി പ്രേമികള്‍ ഉറ്റുനോക്കുന്നത്.സ്‌പോര്‍ടിംഗ് ഗോവയുടെയും സെസയുടെയും അക്കാദമികളിലൂടെ വളര്‍ന്ന് വന്ന താരമാണ് ഗ്ലന്‍ മാര്‍ട്ടിന്‍സ്.

സ്‌പോര്‍ട്ടിംഗ് ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, എ.ടി.കെ മോഹന്‍ ബഗാന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച താരം ഇക്കഴിഞ്ഞ സീസണിലാണ് എഫ്.സി ഗോവന്‍ടീമിലെത്തിയത്. സ്‌പോര്‍ട്ടിങ്ങ് ഗോവ പ്രസിഡന്റ് പീറ്റര്‍ വാസാണ് ഗ്ലന്‍ മാര്‍ട്ടിന്‍സിന്റെ ലോങ് റേഞ്ചര്‍ ഗോളുകള്‍ക്ക് പ്രചോദനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News