കൊടകര ബിജെപി കുഴല്‍പ്പണക്കേസിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കെ.ആര്‍ ഹരി വധഭീഷണി മുഴക്കിയെന്ന് ഒ.ബി.സി മോര്‍ച്ച ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു

ഓ.ബി.സി.സംസ്ഥാന വൈസ് പ്രസിഡന്റിനെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ഹരി ഭീഷണിപ്പെടുത്തിയതായി പരാതി. കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ടതിനാണ് ഭീഷണി. ഹരിക്കെതിരെ ഋഷി പല്‍പു പൊലീസിന് പരാതി നല്‍കി.

ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് ഓ.ബി.സി മോര്‍ച്ചാ വൈസ് പ്രസിഡന്റിന്റെ ഫെയിസ് ബുക്കില്‍ കുറുപ്പെഴുതിയത്. കുഴല്‍പ്പണക്കേസ് പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയെന്നും. പ്രവര്‍ത്തകരെ പാര്‍ടിയില്‍ നിന്നകറ്റിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. ഋഷി പല്‍പുവിനെ ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്‍റ് ചെയ്യുകയും ചെയ്തു.

എന്നാല്‍, ഈ കുറിപ്പെഴുതിയതിനെതിരെ ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി ഹരി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഋഷി പത്പുപോലീസില്‍ പരാതി നല്‍കി. അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞേറ്റുമുട്ടിയ സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

സഹലേഷ്, സഫ ലേഷ്, സജിത്ത്, ബിപിന്‍ ദാസ് എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും വാടാനപ്പിള്ളി സ്വദേശികളാണ്. ഇന്നലെ വാടാനപ്പിള്ളിയാല്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News